കാരാട്: സാംസ്കാരിക, രാഷ്ട്രീയ, സാമൂഹിക രംഗത്ത് നിറസാന്നിധ്യമായിരുന്ന പൊക്കാനാംകുഴി നിനവ് വീട്ടിൽ പി. ശിവദാസൻ മാസ്റ്റർ (63) നിര്യാതനായി. കോഴിക്കോട് ഡയറ്റിലെ സീനിയർ ലെക്ചറർ ആയ ശേഷം വിദ്യാഭ്യാസ വകുപ്പിൽ ജില്ല പ്രോഗ്രാം ഓഫിസർ ആയാണ് വിരമിച്ചത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ല കമ്മിറ്റി അംഗവും മേഖല സെക്രട്ടറിയുമായിരുന്നു. സി.പി.എം കാരാട് വെസ്റ്റ് ബ്രാഞ്ച് അംഗം, എ.വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ ഗ്രന്ഥാലയം പ്രസിഡന്റ്, ജ്വാല റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ ധാരാളം ഗവേഷണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പുസ്തക രചയിതാവുമാണ്. പരേതരായ കേളുകുട്ടി കുറുപ്പിന്റെയും (അപ്പു മാസ്റ്റർ) കാർത്യായനി അമ്മയുടെയും മകനാണ്. ഭാര്യ: ബീനാകുമാരി (അസി. അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, എൽ.ഐ.സി, രാമനാട്ടുകര). മക്കൾ: യദു എസ്. ദാസ് (ഐ.ടി), നന്ദ എസ്. ദാസ് (ലെക്ചറർ എ.ജെ.കെ കോളജ്, കോയമ്പത്തൂർ). സഹോദരങ്ങൾ: ബാലകൃഷ്ണൻ മാസ്റ്റർ, രാജൻ, പ്രമോദ് കുമാർ, ഗീത, പ്രസന്ന, പ്രകാശിനി, സുഭാഷിണി.