ചേർത്തല: പള്ളിപ്പുറം പഞ്ചായത്ത് മൂന്നാംവാർഡിൽ കണ്ണേഴത്ത് കെ.ജി. രാഘവൻ നായർ (103) നിര്യാതനായി. എൻ.എസ്.എസ് മുൻ ഡയറക്ടർ ബോർഡ് അംഗവും ദീർഘകാലം പ്രതിനിധി സഭാംഗവും ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്നു. എൻ.എസ്.എസ് ചേർത്തല യൂനിയൻ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, കമ്മിറ്റി അംഗം, പള്ളിപ്പുറം 818ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡൻറ്, നാളികേര വികസന ബോർഡ് അംഗം, ചേർത്തല എൻ.എസ്.എസ് കോളജ് മാനേജർ, തിരുഐരാണിക്കുളം കളത്തിൽ ക്ഷേത്രം മാനേജർ പദവികളും വഹിച്ചു. ഭാര്യ: പരേതയായ ഭാർഗവിയമ്മ. മക്കൾ: വി.കെ. ലക്ഷ്മണൻ നായർ, വി.കെ. ലക്ഷ്മിക്കുട്ടി അമ്മ, വി.കെ. സീതക്കുട്ടി അമ്മ, വി.കെ. രാധാകൃഷ്ണൻ നായർ, പരേതനായ രവീന്ദ്രൻ നായർ. മരുമക്കൾ: ഡോ. സദാശിവൻ, മുൻ എം.പി. സാവിത്രി ലക്ഷ്മണൻ, ലളിതാംബിക കുഞ്ഞമ്മ, ലതാജി പണിക്കർ, പരേതനായ നാരായണൻ നായർ.