കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്ത് ആദ്യകാല വൈസ് പ്രസിഡൻറ് പരേതനായ കുന്നംവർക്കിയുടെ ഭാര്യ മേരി വർക്കി (84) നിര്യാതയായി. കുട്ടമ്പുഴ ഞായപ്പിള്ളി കല്ലറക്കൽ കുടുംബാംഗമാണ്. മക്കൾ: കെ.വി. ജോയി (സി.ഐ.ടി.യു ഇടുക്കി ജില്ല കമ്മിറ്റി അംഗം), തങ്കച്ചൻ, ബെന്നി ആർട്ട് ലൈൻ (ഫെഫ്ക എസ്.പി യൂനിയൻ ജനറൽ സെക്രട്ടറി), ഷൈമി ജോസ്, അല്ലി സണ്ണി, സിബി ആർട്ട് ലൈൻ (ദേശാഭിമാനി), സിജോ ആർട്ട് ലൈൻ (മനോരമ ന്യൂസ് ചാനൽ). മരുമക്കൾ: രാജി ജോയി, ശോഭാ തങ്കച്ചൻ, ജിനി ബെന്നി, ജോസ് നിരവത്ത് കൂവള്ളൂർ, സണ്ണി കൈതവേലിൽ, സുമി സിബി, ഷൈനി സിജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കോതമംഗലം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.