ചെങ്ങന്നൂർ: തലപ്പനങ്ങാട് എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ ചെങ്ങന്നൂർ തിട്ടമേൽ മുല്ലശ്ശേരിൽ പുതുവന വീട്ടിൽ പി. ജോർജ് ഐപ് (97) നിര്യാതനായി. ഭാര്യ: തിരുവല്ല തടിയൂർ മണലൂർ പുളിയേലിൽ കുടുംബാംഗം പരേതയായ കുഞ്ഞമ്മ. മക്കൾ. ജോസ് പുതുവന (മുൻ വൈസ് ചെയർമാൻ, ചെങ്ങന്നൂർ നഗരസഭ), തോമസ് പി. ജോർജ് (പാസ്റ്റർ ഹെവൻലി ഫീസ്റ്റ്, ചെങ്ങന്നൂർ) പാസ്റ്റർ സാം പുതുവന ജോർജ്, മേരിക്കുട്ടി ജോർജ്. മരുമക്കൾ: ജിജി തട്ടാരുഴത്തിൽ, ജോയ്സ് ജോസ് കുഞ്ചാറ്റിൽ, നാൻസി തോമസ് കൊട്ടാരത്തിൽ (വൈസ് പ്രിൻസിപ്പൽ, എം.എം.എ.ആർ സ്കൂൾ, ചെങ്ങന്നൂർ), ഷേർളി പി. സാം, പ്ലാമൂട്ടിൽ (പ്രൊവിഡൻസ് കോളജ്, ചെങ്ങന്നൂർ).