ചാലാട്: ഇഖ്ബാൽ റോഡ് നെസ്റ്റിൽ മീത്തലെ കല്ലാളത്തിൽ മുഹമ്മദ് കുഞ്ഞി (78) നിര്യാതനായി. കണ്ണൂർ മാർക്കറ്റിലെ മുഹമ്മദ് സാലി ഹാജി ട്രേഡേഴ്സ് ഉടമയാണ്. പരേതരായ കൊട്ടാരത്തിൽ സാലി ഹാജിയുടെയും മീത്തലെ കല്ലാളത്തിൽ സുഹറയുടെയും മകനാണ്. ഭാര്യ: ആലത്താങ്കണ്ടി സുബൈദ. മക്കൾ: എ. തസ്നി, എ. സഹീർ (അൽ ഐൻ), എ. സജീർ, എ. ശഹീൽ (ഇരുവരും വ്യാപാരികൾ). മരുമക്കൾ: പി. അബ്ദുൽ സത്താർ (ബി.ടി.എം ഫ്രൂട്ട്സ്, കണ്ണൂർ), ശഫീന, ഹസീന.
സഹോദരങ്ങൾ: ഫാത്തി ബി, അബ്ദുൽ സത്താർ, അബ്ദുല്ല കുഞ്ഞി, സുബൈദ, സൗജത്ത്, അബ്ദുൽ റഷീദ്, പരേതനായ എം.കെ. ഹംസ ഹാജി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ളുഹർ നമസ്കാരാനന്തരം ചാലാട് ജുമാ മസ്ജിദിൽ. തുടർന്ന് പള്ളിയാംമൂല ഖബർസ്ഥാനിൽ ഖബറടക്കും.