അമ്പലപ്പുഴ: കായംകുളം പുല്ലുകുളങ്ങര സ്വദേശിനി രേണുക (45) കോവിഡ് ബാധിച്ചു മരിച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് രേണുക മരിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന മക്കൾക്കും ബന്ധുക്കൾക്കും കോവിഡ് ബാധയുണ്ടായി.
സി.പി.എം ജില്ല കമ്മിറ്റി അംഗം എച്ച്. സലാമിെൻറ നിർദേശാനുസരണം സംസ്കാര ചുമതല ഡി.വൈ.എഫ്.ഐ അമ്പലപ്പുഴ ബ്ലോക്ക് വൈസ് പ്രസിഡൻറ് അരുൺ ലാൽ, അംഗം ജിത്തു ഷാജി, പുന്നപ്ര വടക്ക് മേഖല പ്രസിഡൻറ് ശിഖിൽ രാജ്, അംഗം അശ്വിൻ കുഞ്ഞുമോൻ എന്നിവർ ഏറ്റെടുത്തു. തുടർന്ന് പി.പി.ഇ കിറ്റ് ധരിച്ച് മൃതദേഹം മോർച്ചറിയിൽനിന്ന് ഏറ്റുവാങ്ങി ശനിയാഴ്ച രാവിലെ 10.30ഓടെ ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്കരിച്ചു.