കോഴിക്കോട്: പരേതനായ ക്യാപ്റ്റൻ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ഖൈറുന്നീസ (80) നിര്യാതയായി. കണ്ണൂരിലെ പരേതനായ ക്യാപ്റ്റൻ ഡോ. കെ.പി. അബ്ദുൽ ഖാദർ ഹാജിയുടെ മകളാണ്. മക്കൾ: മുഹമ്മദ് ഷക്കീർ, സൈറ ബാനു, മുഹമ്മദ് ഷമീർ (യു.കെ), ഡോ. സബ്രീൻ (സൗദി), സുരയ്യ (യു.കെ). മരുമക്കൾ: സി. മാമു, ഡോ. സബീന, റോസി, അജീഷ്. സഹോദരങ്ങൾ: ഖമറുന്നീസ അൻവർ (വനിത ലീഗ് ദേശീയ വൈസ് പ്രസിഡൻറ്), എം.പി. മുനവർ, എം.പി. മുബഷീർ, മഹറുന്നീസ, അമീറുന്നീസ, ബദറുന്നീസ, നസറുന്നീസ.