താമരശ്ശേരി: തച്ചംപൊയിൽ തേവള്ളി പരേതനായ നീലകണ്ഠൻ നമ്പീശന്റെ ഭാര്യ ഉമാദേവി ബ്രാഹ്മിണി അമ്മ (90) നിര്യാതയായി. കുന്ദമംഗലം ഹൈസ്കൂളിലും തലശ്ശേരി സെന്റ് ജോസഫ്സ് സ്കൂളിലും അധ്യാപികയായിരുന്നു. ന്യൂ മാഹി പരിമഠം കാവിൽകണ്ടിമഠം കുടുംബാംഗമാണ്. മക്കൾ: ഗിരിജ (റിട്ട. അധ്യാപിക കുന്ദമംഗലം ഹൈസ്കൂൾ), ഗിരീഷ് തേവള്ളി ( ബി.ജെ.പി സംസ്ഥാന സമിതി അംഗം, അധ്യാപകൻ, ഗാഥ കോളജ് പൂനൂർ,) സതി (അധ്യാപിക, രാമനാട്ടുകര ഹൈസ്കൂൾ), സതീശൻ (അധ്യാപകൻ, കുന്ദമംഗലം ഹൈസ്കൂൾ). മരുമക്കൾ: ഹരിദാസ് കക്കോടി മുക്ക്, കൃഷ്ണകുമാർ രാമനാട്ടുകര, സിന്ധു, ശ്രീകല. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.