ആറ്റിങ്ങല്‍: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മണ്ണന്തല കുളപ്പറക്കോണം ടി.സി.10/83 (1) രാജൻ നിവാസില്‍ രാജന്-കല ദമ്പതികളുടെ മകന് ആര്.കെ. അഭിലാഷ് (22) മരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ ദേശീയപാതയില്‍ കോരാണി പതിനെട്ടാംമൈലിന് സമീപമാണ് അപകടമുണ്ടായത്.
സുഹൃത്തായ വിപിനുമൊത്ത് ബൈക്കില്‍ പാരിപ്പള്ളിയിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ അഭിലാഷ് മരിച്ചു. ഓട്ടോഡ്രൈവറാണ്. സഹോദരന്: അനീഷ്.