കോഴിക്കോട്: പരേതനായ പയ്യാനക്കൽ സി.എം. മൊയ്തീൻ കോയയുടെ (ഫിഷ് മർച്ചൻറ്, നടക്കാവ്) ഭാര്യ കണ്ണാടി പറമ്പത്ത് സുഹറാബി (70) കോതിപ്പാലം-പയ്യാനക്കൽ റോഡിലെ വസതിയിൽ നിര്യാതയായി.
പരേതനായ കണ്ണാടിപറമ്പത്ത് മൊയ്തീൻ കോയയുടെയും കണ്ണാടിപറമ്പത്ത് ഇമ്പിച്ചായിശബിയുടെയും മകളാണ്. മക്കൾ: സഹീറ, ഹസീന, ഷമീറ, ഷർമിത, ഷാനിത. മരുമക്കൾ: അബ്ദുൽ നാസർ (പലചരക്ക് കച്ചവടം, മാങ്കാവ്), അബ്ദുൽ മജീദ് (സഫിയ ഹോട്ടൽ, ഇടിയങ്ങര), അസ്ക്കർ (കയറ്റിറക്ക് സെക്ഷൻ, ചെറൂട്ടി റോഡ്), സിദ്ധീഖ് (ഡിസ്ട്രിബ്യൂട്ടർ, ഇൻഡ് വെയർ, വയനാട്). സഹോദരങ്ങൾ: കെ.പി. അബ്ദുല്ല കോയ (മുൻ കൗൺസിലർ, കുറ്റിച്ചിറ), മുഹമ്മദ് അസ് ലം (എൽ.ഇ.ഡി. ഡീലർ), അബ്ദുൽ നാസർ (ചാമ്പ്യൻ ഹോട്ടൽ, കുറ്റിച്ചിറ), ഉമ്മർ ഫാറൂഖ് (ജിദ്ദ), മറിയംബി, അസ്മാബി, സെറീന.