വടകര: സി.പി.എം നേതാവ് ലോകനാർകാവ് തുണ്ടിക്കണ്ടിയിൽ ടി.കെ. കുഞ്ഞിരാമൻ (79) നിര്യാതനായി.സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. നിലവിൽ സി.പി.എം വടകര ഏരിയ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയൻ ജില്ല ട്രഷററും കടത്തനാട് ജനസാംസ്കാരിക വേദി പ്രസിഡന്റുമാണ്. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ്, പാപ്കോസ് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ദേവി. മക്കൾ: അനൂപ് (ഐ.ടി എൻജിനീയർ, ഖത്തർ), അർച്ചന (അധ്യാപിക, ജി.എഫ്.എൽ.പി മാടാക്കര). മരുമക്കൾ: ഷാജിത്ത് (വടകര റൂറൽ ബാങ്ക്), ലക്ഷ്മിശ്രീ. സഹോദരങ്ങൾ: പരേതരായ അമ്മുക്കുട്ടി ടീച്ചർ, നാരായണൻ, ലക്ഷ്മിക്കുട്ടി, കുട്ടികൃഷ്ണൻ.