ഏഴിലോട്: കുഞ്ഞിമംഗലം തെരുവിലെ പഴയകാല സോഷ്യലിസ്റ്റും കോൺഗ്രസ് നേതാവുമായിരുന്ന പരേതനായ ചീര കുഞ്ഞമ്പുവിന്റെ ഭാര്യ ടി.വി. പത്മാവതി (93) നിര്യാതയായി. മക്കൾ: രാജൻ (പയ്യന്നൂർ, റിട്ട. പോസ്റ്റ് മാസ്റ്റർ), രവീന്ദ്രൻ (നീലേശ്വരം), പത്മിനി (അടുത്തില), ബാലകൃഷ്ണൻ (കരിവെള്ളൂർ), രാജീവൻ (റിട്ട. ഹെഡ് അക്കൗണ്ടൻറ്, പയ്യന്നൂർ കോളജ്), ബീന ( ഏജൻറ് എൽ.ഐ.സി). മരുമക്കൾ: വാസന്തി, വിജയലക്ഷ്മി, നാരായണൻ (റിട്ട. സി.ആർ.പി.എഫ്, അടുത്തില), ഹേമലത (എച്ച്.എം, ഐ.ഐ.എ.എൽ.പി. സ്കൂൾ ചന്തേര), സുനിത, കരുണാകരൻ (റിട്ട. ഹോമിയോ വകുപ്പ്). സഹോദരങ്ങൾ: ടി.വി കാർത്ത്യായനി, ഭാസ്കരൻ (റിട്ട. അധ്യാപകൻ), കല്യാണി, പരേതയായ ലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് സമുദായ ശ്മശാനത്തിൽ.