കൊയിലാണ്ടി: കുറുവങ്ങാട് മാവുള്ള കുനി സി.പി. ശാരദ (85) നിര്യാതയായി. മൂടാടി ഹെൽത്ത് സെന്റർ റിട്ട. ജീവനക്കാരിയാണ്. ഭർത്താവ്: പരേതനായ ഗോപിനാഥ്. മക്കൾ: അംബിക (റിട്ട. ടാറ്റാ ഫോൺസ് പാലക്കാട്), ഷാലിന (റിട്ട. അധ്യാപിക, കതിരൂർ ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി), എം.കെ. മനോജ് (സൂപ്രണ്ടിങ് എൻജിനീയർ ഇറിഗേഷൻ വകുപ്പ്).
മരുമക്കൾ: ശ്രീകുമാർ മേലൂർ, സുനിൽകുമാർ തലശ്ശേരി, പൂർണിമ. സഹോദരങ്ങൾ: ദാമോദരൻ, ശാന്ത, പരേതരായ കുമാരൻ (സ്വാതന്ത്ര്യസമര സേനാനി), കണാരൻ (വിമുക്ത ഭടൻ), ചോയിക്കുട്ടി (സ്വാതന്ത്ര്യസമര സേനാനി). സംസ്കാരം വെള്ളിയാഴ്ച 12ന് വീട്ടുവളപ്പിൽ.