തലക്കുളത്തൂർ: പൂളാടിക്കുന്ന് ജങ്ഷനിൽ ആംബുലൻസുമായി കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു.
എടക്കര ചാത്തോത്ത് സതീദേവി(60)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം. ഭർത്താവിന്റെ പെൻഷൻ വാങ്ങി കോഴിക്കോട്ടുനിന്ന് വീട്ടിലേക്ക് വരുകയായിരുന്നു. പരേതരായ പാലാഴി മഠത്തിൽ ബാലൻ അടിയോടിയുടെയും പത്മിനി അമ്മയുടെയും മകളാണ്. ഭർത്താവ് റിട്ട. പഞ്ചായത്ത് ജീവനക്കാരൻ ബാലൻ നായർ.
മക്കൾ: സുബിഷ, സുമിഷ, സുനിഷ. മരുമക്കൾ: ദീപക് കൃഷ്ണൻ (കാരപ്പറമ്പ്), ജിതിൻ (കൊയിലാണ്ടി). സഹോദരങ്ങൾ: സുനിൽ കുമാർ, സുധീർ, പ്രമീള, ജയശ്രീ, ജയൻ.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം നടക്കും.