ശ്രീകണ്ഠപുരം: കോറളായി പുഴയില്‍ കക്ക വാരുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട് മധ്യവയസ്കന് മുങ്ങിമരിച്ചു.
കൊയ്യം പാറക്കാടി കീയ്യച്ചാലിലെ കല്ലേന്‍ ഹൗസില്‍ തമ്പിലന്‍ ചന്ദ്രനാണ് (55) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ കരക്കെത്തിച്ച് ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പന്നിയൂര്‍ പള്ളിവയല്‍ സ്വദേശിയാണ് ചന്ദ്രന്. പരേതരായ പൊക്കന്‍- വെള്ളച്ചി ദമ്പതികളുടെ
മകനാണ്.
ഭാര്യ: ശ്രീജ (കേരള ഗ്രാമീണ്‍ ബാങ്ക് കൊയ്യം ശാഖ, ചെങ്ങളായി). മക്കള്‍: ശ്രീരാഗ് (കെല്‍ട്രോണ്‍), ശ്രീഷ (പ്ലസ്ടു വിദ്യാർഥിനി, കൊയ്യം ഗവ. ഹയര്‍സെക്കൻഡറി സ്കൂള്‍). സഹോദരങ്ങള്‍: കാര്‍ത്യായനി, നാരായണന്, കമല, ശാരദ, പത്മനാഭന്, പരേതയായ വിമല.