കക്കോടി: റോഡിലൂടെ നടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് പരിക്കേറ്റ നാടക പ്രവർത്തകൻ മരിച്ചു. കൂടത്തുംപൊയിൽ കൂളിച്ചാലക്കൽ ബാലകൃഷ്ണൻ പാണക്കാട്ട് (65) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ കൂടത്തുംപൊയിൽ -കച്ചേരി റോഡിലായിരുന്നു അപകടം.
സ്കൂട്ടർ ഓടിച്ചയാൾ റോഡിൽ മറിഞ്ഞുവീണെങ്കിലും എഴുന്നേറ്റ് വീണ്ടും ബൈക്ക് ഓടിച്ചു പോയി. അബോധാവസ്ഥയിലായ ബാലകൃഷ്ണനെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ പത്തരയോടെ മരിക്കുകയായിരുന്നു. കരാറുകാരനും നാടക കലാകാരനുമായ ബാലകൃഷ്ണൻ നന്മ ചേളന്നൂർ മേഖല കമ്മിറ്റി അംഗവും കക്കോടി യൂനിറ്റ് ട്രഷററുമാണ്. നാടക നിർമാതാവുമാണ്. ഭാര്യ: അജിത.
മക്കൾ: ഷിജിന (ഓവർസിയർ, പി.ഡബ്ല്യൂഡി), ലിജിന( സർവേയർ). മരുമക്കൾ: ഷൈജു (കോൺട്രാക്ടർ), ശ്രീജിത്ത് (ഇലക്ട്രിക്കൽ കോൺട്രാക്ടർ). സഹോദരങ്ങൾ: കുമാരൻകുട്ടി, പരേതരായ അശോകൻ, ദാസൻ, അരവിന്ദാക്ഷൻ, മൈഥിലി.