കൊയിലാണ്ടി: കുറുവങ്ങാട് സെന്റർ ബ്രിജിത ഹൗസിൽ താമസിക്കുന്ന തെറ്റത്ത് എം.പി. നാരായണൻ നായർ (81) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: ദേവകി. മക്കൾ: ബൈജു (ഗൾഫ്), ബീന (പ്രധാനാധ്യാപിക, വാകയാട് ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: പ്രിൻസി, പരേതനായ സുരേഷ് ബാബു. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ജാനകി, ദേവി, ടി. ഗംഗാധരൻ (റിട്ട. അസി. രജിസ്ട്രാർ, സഹകരണ വകുപ്പ്, സി.പി.എം കൊയിലാണ്ടി സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), ടി. ദാമോദരൻ (റിട്ട. എ.ഇ.ഒ, കോഴിക്കോട് സിറ്റി, സി.പി.എം കൊയിലാണ്ടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), ടി. രാഘവൻ (നഗരസഭ മുൻ കൗൺസിലർ, സി.പി.എം കുറുവങ്ങാട് കാട്ടുവയൽ ബ്രാഞ്ച് അംഗം), സരോജിനി, ലീല.