തലശ്ശേരി: മൈസൂരുവിലെ ആദ്യകാല വ്യാപാരിയും പൗരപ്രമുഖനുമായ പൊന്ന്യം പാലം പി.എം മുക്കിലെ നൂർ മൻസിലിൽ പി.പി. നൂറുദ്ദീൻ ഹാജി (82) നിര്യാതനായി. മൈസൂരു റഹ്മാനിയ ഹോട്ടൽ ഉടമയായിരുന്നു. മൈസൂർ-കേരള മുസ്ലിം ജമാഅത്ത് കമ്മിറ്റി സ്ഥാപകരിലൊരാളും ദീർഘകാലം മൈസൂരു മസ്ജിദ് മലബാരിയുടെ പ്രസിഡന്റുമായിരുന്നു. ദീർഘകാലം പൊന്ന്യം പാലം ജുമാമസ്ജിദ് കമ്മിറ്റി ട്രഷററായിരുന്നു. ഭാര്യമാർ: പരേതരായ ടി.കെ. ഫാത്തിമ ഹജ്ജുമ്മ, സി.വി. മറിയം ഹജ്ജുമ്മ. മക്കൾ: ആയിഷ (ആറാം മൈൽ), സൈനബ (പൊന്ന്യം പാലം), ടി.കെ. അബ്ദുല്ല (മൈസൂരു), ഉമ്മുകുൽസു, റുഖിയ (ഇരുവരും പൊന്ന്യം പാലം), അബ്ദുൽ സലാം (ദുബൈ), സുഹറ (മൈസൂരു), മുനീറ (ചെണ്ടയാട്). മരുമക്കൾ: കെ. അബ്ദുല്ല ഹാജി (പ്രസിഡന്റ്, മൈതാന പള്ളി മഹല്ല് കമ്മിറ്റി), പി.എം. അഷ്റഫ് (മാധ്യമപ്രവർത്തകൻ), എം.വി. അബ്ദുൽ റഹ്മാൻ കെൻസ് (സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ചമ്പാട് സർക്കിൾ), കെ. അഫ്സൽ (മൈസൂരു), ബഷീർ (കുവൈത്ത്), പരേതനായ യൂസഫ് (പാറാൽ).