പുതുപ്പരിയാരം: സ്കൂട്ടറിന് പിറകിൽ ലോറിയിടിച്ച് മെഡിക്കൽ ഷോപ്പ് ഉടമ മരിച്ചു. പുതുപ്പരിയാരം കെ.ടി.എ നഗർ ശ്രീശൈലത്തിൽ ശങ്കരനാരായണൻ (76) ആണ് മരിച്ചത്. ഒലവക്കോട് ശബരി മെഡിക്കൽസ് ഉടമയാണ്. താണാവ് ഹിൽ വ്യൂ നഗർ റോഡിന് സമീപം ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ ഭാഗത്തുനിന്ന് വന്ന ലോറി ഇതേ ദിശയിൽ മുന്നിൽ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
മൃതദേഹം ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പുതുപ്പരിയാരത്തെ വീട്ടിലെത്തിച്ചു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് ഐവർമഠം ശ്മശാനത്തിൽ. ഭാര്യ: സുധ. മകൾ: ലക്ഷ്മി (ബംഗളൂരു). മരുമകൻ: സുരേഷ്.
സഹോദരങ്ങൾ: കാർത്ത്യായിനിക്കുട്ടി, കാമാക്ഷിക്കുട്ടി, സത്യലക്ഷ്മി, ബാലമീനാക്ഷി, രുഗ്മണിക്കുട്ടി, അരവിന്ദാക്ഷ മേനോൻ, ഗോപകുമാർ, പരേതരായ ഉണ്ണികൃഷ്ണ മേനോൻ, പി.ബി.എസ്. മേനോൻ, ബാലമുകുന്ദൻ.