തൃശൂർ: തെക്കേമഠം റോഡ് ആരതിയിൽ ആച്ചംകുളങ്ങര വാരിയത്ത് പത്മ വാരസ്യാർ (86) നിര്യാതയായി. ഭർത്താവ് പരേതനായ എടക്കുന്നി വാരിയത്ത് ഈശ്വര വാര്യർ. മക്കൾ: ശൈലജ മാധവൻകുട്ടി (ഹെഡ് മെറ്റീരിയൽസ്, ആര്യവൈദ്യശാല, കോട്ടക്കൽ), എ. ഗിരിജ വാര്യർ, ഡോ. ജലജ രവീന്ദ്രൻ (കോട്ടക്കൽ ആര്യവൈദ്യശാല അംഗീകൃത ഡീലർ, കിഴക്കേകോട്ട, തൃശൂർ). മരുമക്കൾ: ഡോ. പി. മാധവൻകുട്ടി വാര്യർ (കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി),ഡോ. പി. മോഹനൻ (സൂപ്രണ്ട്, കോട്ടക്കൽ ആര്യവൈദ്യശാല ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്റർ, തൃക്കാക്കര), രവീന്ദ്രൻ (റിട്ട. കമ്പനി സെക്രട്ടറി, ധനലക്ഷ്മി ബാങ്ക്). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തൃശൂർ പാറമേക്കാവ് ശാന്തിഘട്ടിൽ.