വടകര: അഴിയൂർ കുഞ്ഞിപ്പള്ളി തണ്ടാർ മുക്കിൽ സീനത്ത് മൻസിൽ അലി (74) നിര്യാതനായി. മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് ജനറൽ സെക്രട്ടറി, മുൻ വാർഡ് അംഗം, ചോമ്പാൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പൂഴിത്തലയിലെ വ്യാപാരിയുമായിരുന്നു. ഭാര്യ: മൈമൂ. മക്കൾ: റഹീം, റഷീദ്, റഹീസ്, ഫൈസൽ, സീനത്ത്. മരുമകൻ: ബഷീർ. സഹോദരങ്ങൾ: അദവി, നഫീസ, പാത്തുട്ടി , ജമീല, ഖദീജ.