മഞ്ചേരി: കിടങ്ങഴി ഷാപ്പിന്‍കുന്ന് (റഹ്മത്ത് നഗര്‍) സ്വദേശിയും മഹല്ല് പ്രസിഡന്റുമായ മുക്കന്‍ വട്ടക്കണ്ടത്തില് അബൂബക്കര്‍ മുസ്ലിയാര് (80) നിര്യാതനായി. പ്രശസ്ത പണ്ഡിതന് പെരിമ്പലം ബാപ്പുട്ടി മുസ്ലിയാരുടെ ശിഷ്യനായിരുന്നു. മുണ്ടക്കുളം, നെല്ലിക്കുത്ത്, വള്ളിക്കാപറ്റ, കുട്ടശ്ശേരി, മാമ്പുഴ, വെട്ടം, മൈലപ്പുറം, കോടമ്പുഴ, വടക്കേക്കാട്, പട്ടര്‍കുളം, ആനക്കയം, ചിറ്റത്തുപാറ, വളമംഗലം, രാമന്‍കുളം വാക്കാലൂര്‍, അച്ഛനമ്പലം, പറയങ്ങാട് എന്നീ നിരവധി മഹല്ലുകളില്‍ ഖതീബ്, മുദരിസ് ആയി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മറിയുമ്മ. മക്കള്‍: ഫാത്തിമ സുഹറ, ഉമ്മു ഹബീബ, റൈഹാനത്ത്, ഷെരീഫ, ഹാരിഫ. മരുമക്കൾ: അബ്ദുസ്സലാം ബാഖവി (കിടങ്ങഴി), അലവി ബാഖവി (നെല്ലിക്കുത്ത്), അലി ഫൈസി (മാമ്പുഴ), ഖമറുദ്ദീന് സഹദി (വടശ്ശേരി), അന്‍വര്‍ ഫൈസി (പെരിമ്പലം).