ഇരിട്ടി: നേരംപോക്കിലെ വിദ്യാനികേതനിൽ കെ.വി. ദേവകി (78) നിര്യാതയായി. ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. മലയാളം അധ്യാപികയും കീഴൂർ മഹാവിഷ്ണു ക്ഷേത്രം മാതൃസമിതി പ്രസിഡന്റുമായിരുന്നു. ഏറെനാളായി അസുഖബാധിതയായി ചികിത്സയിലിരിക്കെ ടീച്ചർ എഴുതി കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച സീതാ ദുഃഖം ഒരപഗ്രഥനം (പഠനം), മുത്തശ്ശിക്കഥകൾ (കുട്ടിക്കഥകൾ, ജീവിത കാഴ്ചകൾ (കവിത സമാഹാരം) എന്നീ മൂന്ന് പുസ്തകങ്ങൾ കഴിഞ്ഞ ഫെബ്രുവരി 20ന് കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രകാശനം ചെയ്തിരുന്നു. അസുഖബാധിതയായി കിടപ്പിലായിരുന്നതിനാൽ പ്രകാശന ചടങ്ങിൽ പങ്കെടുക്കാനും ടീച്ചർക്ക് സാധിച്ചിരുന്നില്ല. ഭർത്താവ്: പി.എൻ. കരുണാകരൻ നായർ (റിട്ട. അധ്യാപകൻ ചാവശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: വിദ്യാറാണി (ഐ.ടി എറണാകുളം), വിജേഷ് (ഐ.ടി ബംഗളൂരു), വിപിൻ (ഐ.ടി എറണാകുളം). മരുമക്കൾ: അഷീദ് കുമാർ (ഐ.ടി എറണാകുളം), ഗായത്രി (ഐ.ടി ബംഗളൂരു). സഹോദരങ്ങൾ: പത്മിനി (റിട്ട. അധ്യാപിക, പുൽപള്ളി), രാജൻ ( റിട്ട. സംഗീതാധ്യാപകൻ, പടിയൂർ), മാധവൻ (നരിക്കുണ്ടം), വത്സല, ഷൈലജ, റീന. പരേതരായ നാണു നായർ, ശങ്കരൻ നായർ, കെ.വി. പത്മനാഭൻ നായർ (റിട്ട. അധ്യാപകൻ കീഴൂർ വി.യു.പി സ്കൂൾ). സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് നേരംപോക്ക് നരിക്കുണ്ടം തറവാട്ട് ശ്മശാനത്തിൽ.