വടക്കഞ്ചേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് കിഴക്കഞ്ചേരി ഇളവംപാടം വാണിയംകോട്ടിൽ വി. സുകുമാരൻ മാസ്റ്റർ (95) നിര്യാതനായി. മൂലങ്കോട് എ.യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനായിരുന്നു. 30 വർഷത്തോളം കിഴക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സി.പി.എം ജില്ല കമ്മിറ്റി അംഗം, വടക്കഞ്ചേരി ഏരിയ സെക്രട്ടറി, അധ്യാപക സംഘടനയായ കെ.പി.എസ്.ടി.യു സംസ്ഥാന ആക്ടിങ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1991ൽ ആലത്തൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2001 മുതൽ സി.എം.പിയിൽ ചേർന്ന് പ്രവർത്തിച്ചു വരുകയാണ്. നിലവിൽ സി.എം.പി സംസ്ഥാന കമ്മിറ്റി അംഗമാണ്. ഇളവംപാടം അർബൻ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡൻറായും പ്രവർത്തിച്ചുവരുന്നു. ഭാര്യ: എം. ഭാർഗവി (റിട്ട. അധ്യാപിക, എ.എം.എൽ.പി.എസ് പുന്നപ്പാടം). മക്കൾ: അജയകുമാർ (റിട്ട. മർച്ചന്റ് നേവി), ഉഷ (റിട്ട. സീനിയർ മാനേജർ, സിൻഡിക്കേറ്റ് ബാങ്ക്), ശുഭ, അനിൽകുമാർ (സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം, മുൻ പഞ്ചായത്ത് അംഗം), പരേതനായ സുനിൽകുമാർ. മരുമക്കൾ: അരുന്ധതി (റിട്ട. പ്രധാനാധ്യാപിക, സി.വി.എം.എൽ.പി.എസ് വണ്ടാഴി), കെ.എൻ. വിജയകുമാർ (റിട്ട. എക്സിക്യൂട്ടിവ് എൻജിനീയർ, കെ.എസ്.ഇ.ബി), സുജ അനിൽകുമാർ (കിഴക്കഞ്ചേരി പഞ്ചായത്ത് വാർഡ് അംഗം), പരേതനായ ചന്ദ്രൻ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ ഉണ്ണികൃഷ്ണൻ, മാധവി, നാരായണി, കുഞ്ചു, കാർത്യായനി, വിശാല. മൃതദേഹം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പാലക്കാട് മെഡിക്കൽ കോളജിന് കൈമാറും.