ആനിക്കാട്: കുളങ്ങര പരേതനായ കെ.എം. തോമസിന്റെ ഭാര്യ അന്നമ്മ തോമസ് (ചിന്നമ്മ -98) നിര്യാതയായി. കവിയൂർ കരിപ്പക്കുഴി കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ (റിട്ട. നഴ്സ്), മോനിച്ചൻ (വിമുക്തഭടൻ), മോളി (പാലക്കാട്), തമ്പി, കൊച്ചുമോൻ (ഇവാഞ്ചലിസ്റ്റ്), ബേബിക്കുട്ടി (റേഡിയോഗ്രാഫർ), കുഞ്ഞുമോൾ (കൈതേപ്പാലം). മരുമക്കൾ: ജോയി പുന്നവേലി, സിസിലി (നെല്ലിമൂട്), രാജു (പാലക്കാട്), സുല (മുക്കൂർ), റീന (റിട്ട. ഹെഡ്മിസ്ട്രസ്, മാരാമൺ), ബിജി (ഇലവുംതിട്ട), റെജി (കൈതേപ്പാലം). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ആനിക്കാട് ആരോഹണ മാർത്തോമ പള്ളി സെമിത്തേരിയിൽ.