വാകത്താനം: ചക്കുപുരയ്ക്കൽ പരേതനായ കെ.ടി. ജോർജിന്റെ (റിട്ട. ചീഫ് ഓഫിസർ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ) ഭാര്യ ലിസമ്മ (87) നിര്യാതയായി. ചെങ്ങന്നൂർ തേരകത്ത് മുല്ലശ്ശേരിൽ എം.കെ. ജോർജിന്റെ (റിട്ട. ഡി.ഇ.ഒ) മകളാണ്. മക്കൾ: ഡോ. ബിജി പോൾ ജോർജ് (മന്ദിരം ഹോസ്പിറ്റൽ, മാങ്ങാനം), ഷാജി ജി. ജോർജ് (മാങ്ങാനം), റെജി ടി. ജോർജ് (ട്രാവൻകൂർ റബേഴ്സ്, എരുമേലി എസ്റ്റേറ്റ്). മരുമക്കൾ: സൂസൻ പോൾ (ആലുവിള, കൊല്ലം), ഉഷ ജോർജ് (കൈപ്പനാട്ട്, പുതുപ്പള്ളി), മിനി തോമസ് (കണ്ണന്താനത്ത്, റാന്നി). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വാകത്താനം വലിയപള്ളി സെമിത്തേരിയിൽ.