കോട്ടയം: ജില്ല പൊലീസ് മേധാവിയുടെ വാഹനത്തിൽ കൈ കൊണ്ടടിച്ച് ഓടിയ യുവാവിനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തി. വെച്ചൂർ വാടപ്പുറത്ത്ചിറ ആൻറപ്പെൻറ മകൻ ജിജോയാണ് (26) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം.
കുമരകം ഭാഗത്ത് രണ്ട് യുവാക്കൾ സഞ്ചരിച്ച ബൈക്ക് എസ്.പിയുടെ ഔദ്യോഗിക വാഹനത്തിൽ തട്ടിയതായി ആരോപണം ഉയർന്നു. ഇതിനുശേഷം യുവാക്കളുടെ സംഘം എസ്.പിയുടെ വാഹനത്തെ പിന്തുടരുകയും കുമരകത്ത് എ.ടി.എമ്മിനു മുന്നിൽ നിർത്തിയിട്ടിരുന്ന എസ്.പിയുടെ വാഹനത്തിൽ കൈകൊണ്ട് ഇടിക്കുകയും ചെയ്തു. ഇതുകണ്ട് പൊലീസുകാർ എത്തിയപ്പോൾ യുവാക്കൾ അടുത്തുള്ള ബാർ ഹോട്ടലിലേക്ക് കയറി. കൂടുതൽ പൊലീസ് എത്തി ബാർ ഹോട്ടലിൽ പരിശോധന നടത്തിയെങ്കിലും യുവാക്കളെ കണ്ടെത്താനായില്ല. രാത്രി പന്ത്രേണ്ടാടെ ബാർ ജീവനക്കാരാണ് ബാറിന് പിറകിലുള്ള പാടത്ത് ചാലിൽ യുവാവ് കിടക്കുന്നത് കണ്ടെത്തിയത്. തുടർന്ന് പൊലീെസത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മൃതദേഹം അതിവേഗം ആശുപത്രിയിലേക്ക് മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർെക്കതിരെ കർശന നടപടിയെടുക്കണമെന്നും നാട്ടുകാർ പറഞ്ഞു.
എന്നാൽ, വാഹനത്തിൽ തെൻറ േപഴ്സനൽ അസിസ്റ്റൻറും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നതെന്ന് ജില്ല പൊലീസ് മേധാവി ഡി. ശിൽപ പറഞ്ഞു. ബൈക്കിലെത്തിയ രണ്ട് യുവാക്കൾ എ.ടി.എമ്മിലെത്തിയ ഡ്രൈവറോടും േപഴ്സനൽ അസിസ്റ്റൻറിനോടും തട്ടിക്കയറുകയും ബഹളമുണ്ടാക്കുകയുമായിരുന്നു.
പൊലീസ് എത്തിയതോടെ യുവാക്കൾ അവിടെനിന്ന് കടന്നുകളഞ്ഞു. പിന്നീട് സംഭവിച്ച കാര്യങ്ങളിലൊന്നും പൊലീസ് ഉദ്യോഗസ്ഥർക്ക് ബന്ധമില്ലെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.