നന്തിബസാർ: മർച്ചൻറ് നേവി ഓഫിസറായിരുന്ന ഇരുപതാം മൈലിലെ തേമൻ തൊടുകുനി ഉമ്മർഹാജി (80) നിര്യാതനായി. ഭാര്യ നബീസ. മക്കൾ: ജമാൽ (ബഹ്റൈൻ), സൗദ, ഷൈമ, നിസാർ, ഷംസുദ്ദീൻ (ഇരുവരും കുവൈത്ത്). മരുമക്കൾ: പി.വി. ഇബ്രാഹിംകുട്ടി (കൊല്ലം), യൂസഫ് (വൻമുഖം), ഹസീദ, ജെസീമ, ഷർമിള. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, പരേതരായ മമ്മു, അബ്ദുൽകരീം മൗലവി, മൊയ്തീൻ, അസ്സു, മറിയം.