പാലാ: അല്‍ഫോന്‍സ പ്രൊവിന്‍സ് പുലിയന്നൂര്‍ സെറാഫിക് മഠാംഗം സിസ്റ്റര്‍ ബര്‍ട്ടില്ല എഫ്.സി.സി (88) നിര്യാതയായി. മരങ്ങാട്ടുപിള്ളി തോട്ടപ്പിള്ളില്‍ പരേതരായ ടി.എ. ജോസഫ് -അന്നമ്മ ദമ്പതികളുടെ മകളാണ്. ളാലം, പുലിയന്നൂര്‍, ചെമ്മലമറ്റം, തിടനാട് സ്കൂളുകളില്‍ അധ്യാപികയായും ളാലം, സെൻറ് സേവ്യേഴ്സ് ളാലം, പോര്‍സ്യൂങ്കുള ആലുവ, സാന്‍ജോ ഹോസ്റ്റല്‍, പ്രൊവിഡന്‍സ് ക്ലിനിക്, കലാനിലയം, കോതനല്ലൂര്‍, സ്ലീവാപുരം, വേദഗിരി എന്നീ മഠങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മതാധ്യാപനരംഗത്ത് അമ്പതു വര്‍ഷം പൂര്‍ത്തിയാക്കി. സംസ്കാരം ശനിയാഴ്ച 1.30 ന് അരുണാപുരം സെൻറ് തോമസ് പള്ളി സെമിത്തേരിയില്‍. സഹോദരങ്ങള്‍: ടി.എ. എബ്രഹാം (പെരിന്തല്‍മണ്ണ), സിസ്റ്റര്‍ എല്‍സി ജോസ് എഫ്.സി.സി (കല്ലൂര്‍ക്കുളം), ടി.ജെ. ജോസ് (മരങ്ങാട്ടുപിള്ളി), സിറിള്‍ ജോസ് (കുടമാളൂര്‍), ലിസി ദേവസി വാളനാട്ട് (വള്ളിച്ചിറ), പരേതനായ ടി.ജെ. മാത്യു (പെരിന്തല്‍മണ്ണ).