കൂത്താട്ടുകുളം: ഇടപ്പുതുശ്ശേരിൽ പരേതനായ ഇ.എസ്. ജോസഫിന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. പാമ്പാക്കുട മൈലാഞ്ചേരിയിൽ (പറയൻകുടിയിൽ) കുടുംബാംഗമാണ്. മക്കൾ: ജോയി (സെലക്ഷൻ ഫാബ്രിക്സ്), ജോൺ (ഇടപ്പുതുശ്ശേരിൽ ട്രേഡേഴ്സ്), മോളി (റിട്ട. അധ്യാപിക, മേരിഗിരി സ്കൂൾ), പോൾ (വെറൈറ്റി സിൽക്സ് ആൻഡ് സാരീസ്), തങ്കച്ചൻ (വെറൈറ്റി ഫാഷൻസ്). മരുമക്കൾ: സാലി തോമസ് (റിട്ട. റബർ ബോർഡ്), ബിന്നി ജോൺ, ബെന്നി മാത്യു (റിട്ട. ടാറ്റ പവർ), ജിജി, ടിബി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വടകര സെന്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളി സെമിത്തേരിയിൽ.