തോപ്പുംപടി: കൊച്ചിൻ ഫർണിച്ചർ മാർട്ട് ഉടമ സാൻതോം ജങ്ഷൻ മുണ്ടംവേലി റോഡിൽ അക്യാഴത്ത് എ.എ. ആന്റണി (92) നിര്യാതനായി. ഭാര്യ: ക്ലാര ആന്റണി. മക്കൾ: ആന്റണി, സെബാസ്റ്റ്യൻ ജോളി (ബേബി വുഡ്ടെക് പാലസ് റോഡ്), ജൂഡ്സൺ, റാഫേൽ രാജു, ജയൻ, ജോൺസൺ, പ്രൈമുസ്, എയ്ഞ്ചൽ (അക്വാലാൻഡ് അക്വേറിയം). മരുമക്കൾ: മീന ആന്റണി, ഡെയ്സി സെബാസ്റ്റ്യൻ, ഷൈനി ജൂഡ്സൺ, ഷീബ റാഫേൽ (സെന്റ് മേരീസ് ഹൈസ്കൂൾ, ചെല്ലാനം), ഷാജി ജയൻ (ഡബ്ല്യു ആൻഡ് സി ആശുപത്രി, മട്ടാഞ്ചേരി), സനിത എയ്ഞ്ചൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് സാൻതോം സെന്റ് തോമസ് അപ്പോസ്തൽ പള്ളി സെമിത്തേരിയിൽ.