അങ്കമാലി: വയോധികയെ വീട്ടുമുറ്റത്തെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. അങ്കമാലി തുറവൂർ പുല്ലാനി മുളവരിക്കൽ വീട്ടിൽ പരേതനായ യോഹന്നാന്റെ ഭാര്യ ത്രേസ്യാമ്മയാണ് (86) മരിച്ചത്. ബുധനാഴ്ച രാവിലെ 11 മുതൽ ത്രേസ്യാമ്മയെ കാണാതായി. തുടർന്നുള്ള അന്വേഷണത്തിലാണ് വൈകീട്ട് മൃതദേഹം കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തിയാണ് മൃതദേഹം കരക്ക് കയറ്റിയത്. മക്കൾ: ജോസ്, ഔസേഫ്, ജോണി, വർഗീസ്, സെബാസ്റ്റ്യൻ, ജോയി, സോണി. മരുമക്കൾ: ആനി, റോസിലി, ജോളി, ഷിജി, ഷൈബി, സിജി, തങ്കച്ചൻ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ.