ഫോർട്ട്കൊച്ചി: കുന്നുംപുറം റോഡ് രായിക്കാന്റകത്ത് പരേതനായ അബ്ദുവിന്റെ മകൻ ആർ.എ. ഹംസ (റിട്ട. ഹെഡ്മാസ്റ്റർ, കൽവത്തി ഗവ. എൽ.പി സ്കൂൾ -83) നിര്യാതനായി. കെ.എൻ.എം കൊച്ചി മണ്ഡലം സെക്രട്ടറിയും സൽസബീൽ പള്ളി സെക്രട്ടറിയുമായിരുന്നു. മാതാവ്: പരേതയായ കുഞ്ഞീവി. ഭാര്യ: വി.എ. ആബിദ. മക്കൾ: ഷാഹിർ, അൻവർ, ഷിറാസി, ഷമീർ, സുമയ്യ, സുൽഫത്ത്. മരുമക്കൾ: അബ്ദുൽജബ്ബാർ, വി.എ. സാദിഖ്, നദീറ, ഷമീന, തസ്നീം, സനൂജ.