തൃപ്പൂണിത്തുറ: കോടംകുളങ്ങര തൈക്കൂട്ടത്തില്‍ പരേതനായ ടി. ഭാസ്കരമേനോന്റെ ഭാര്യ ടി. അമ്മിണിക്കുട്ടി (റിട്ട. എറണാകുളം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ -92) നിര്യാതയായി. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ ജില്ല പ്രസിഡന്റ്, തൃപ്പൂണിത്തുറ യൂനിറ്റ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മക്കള്‍: ടി.അരുണ്‍കുമാര്‍ (റിട്ട. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍), ടി.ശ്യാമളകുമാരി (റിട്ട. കനറാ ബാങ്ക്), ടി. സുരേഷ് കുമാര്‍ (റിട്ട. ജല അതോറിറ്റി). മരുമക്കള്‍: ജി.എ. ഗീത (റിട്ട. എസ്.ബി.ഐ), ബി.അപ്പുക്കുട്ടന് നായര്‍ (റിട്ട. ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്പറേഷന്), വി.കെ. ചന്ദ്രിക (അധ്യാപിക).