കോതമംഗലം: വീടിനു തീപിടിച്ച് വയോധികൻ മരിച്ചു. നേര്യമംഗലം ചെമ്പൻകുഴി കുന്നത്ത് ഗോപാലനാണ് (96) മരിച്ചത്. ഗോപാലെൻറ മകൻ പ്രസാദിെൻറ വീടിനാണ് തിങ്കളാഴ്ച വൈകീട്ട് തീപിടിച്ചത്. ഗോപാലനും കൊച്ചുമകൻ സാമുവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സാമുവിനെ പുറത്തേക്കു പറഞ്ഞുവിട്ടശേഷം ഗോപാലൻ വാതിലുകൾ അടച്ച് തീകൊളുത്തുകയായിരുന്നെന്ന് കരുതുന്നു.
ഓടുമേഞ്ഞ വീട് പൂർണമായി കത്തിനശിച്ചു. കോതമംഗലത്തുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ദേവകി. മറ്റു മക്കള്: സരോജിനി, ഗംഗാധരൻ, സത്യവാൻ, അമ്മിണി, സഹദേവൻ, ചന്ദ്രിക, വത്സലൻ, പ്രസാദ്, പരേതരായ സുബ്രഹ്മണ്യൻ, വിശ്വനാഥൻ.