പെരുമ്പാവൂർ: യാക്കോബായ സുറിയാനി സഭയുടെ സീനിയർ വൈദികൻ ഓടക്കാലി മേനോത്തുമാലിൽ ഫാ. എം.ഐ. ഗീവർഗീസ് കശീശ (84) നിര്യാതനായി. അങ്കമാലി ഭദ്രാസനത്തിൽപെട്ട കോതമംഗലം മേഖല ഓടക്കാലി സെൻറ് മേരീസ് യാക്കോബായ സുറിയാനിപള്ളി ഇടവകാംഗവും പുളിന്താനം സെൻറ് ജോൺസ് ഹൈസ്കൂൾ പ്രധാനാധ്യാപകനുമായിരുന്നു. അങ്കമാലി ഭദ്രാസന കൗൺസിൽ അംഗമായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. വിശ്വാസ സംരക്ഷൻ മാസിക, സീനായി വോയ്സ് മാസിക എന്നിവയുടെ മുൻ എഡിറ്ററാണ്. തോക്കുപാറ, ചെങ്കര, കാരിമറ്റം, ആയങ്കര, കളമശ്ശേരി, പിണ്ടിമന, ചെമ്പറക്കി, മേതല-ത്രിവേണി, എം.എ കോളജ് ചാപ്പൽ എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: റിട്ട. അധ്യാപിക ലീല (കീരമ്പാറ സെൻറ് സ്റ്റീഫൻസ് ഹയർ സെക്കൻഡറി സ്കൂൾ). മക്കൾ: ഐജി (െഡപ്യൂട്ടി മാനേജർ, നാഷനൽ ഇൻഷുറൻസ് കമ്പനി, എറണാകുളം), ലിജി, അഡ്വ. എൽദോസ്. മരുമക്കൾ: ലിനി, സണ്ണി കല്ലിടിയിൽ (മാനേജർ, എൽ.ഐ.സി, കൂത്താട്ടുകുളം), രശ്മി (അസിസ്റ്റൻറ് പ്രഫസർ, സെൻറ് സേവ്യേഴ്സ് കോളജ്, ആലുവ). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഓടക്കാലി സെൻറ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.