കോതമംഗലം: എം.എ കോളജ് മുൻ പ്രിൻസിപ്പൽ കോട്ടപ്പടി തുരുത്തിയിൽ (ആയത്തുകുടി) പ്രഫ. ടി.എം. പൈലി (85) നിര്യാതനായി. ദീർഘകാലം എം.എ കോളജ് അധ്യാപകനായും 1982 മുതൽ 1990വരെ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥിയായി 1987ലും 1991ലും കോതമംഗലത്തുനിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. നവതി കഴിഞ്ഞ ഭാഗ്യശാലികൾ, മനുഷ്യമതം, തുരുത്തിയിൽ കുടുംബചരിത്രം, ഗതകാലസ്മരണകൾ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. പുരോഗമന കലാ സാഹിത്യസംഘം, കോതമംഗലം വൈ.എം.സി.എ, വൈസ്മെൻ, സുവർണരേഖ, െറസിഡൻറ്സ് അസോസിയേഷൻ, കല തുടങ്ങിയ സംഘടനകളെ വിവിധ രീതിയിൽ നയിച്ചു. ഭാര്യ: കൊറ്റാലിൽ കുടുംബാംഗം സാലി. മക്കൾ: സുനിൽ (ജേണലിസ്റ്റ്, ബംഗളൂരു), ഡോ. അനിത (ബഹ്റൈൻ), പരേതനായ അനിൽ. മരുമക്കൾ: ഡോ. റിയ, ഡോ. സാബു (ബഹ്റൈൻ).