കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാംഗവും സുറിയാനി ആരാധന ഗീതാലാപനങ്ങളിലൂടെ ശ്രദ്ധേയനുമായ ഫാ. സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ (85) നിര്യാതനായി. 1961 ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. ശങ്കുരിക്കല്‍, മുട്ടം, കച്ചേരിപ്പടി, നോര്‍ത്ത് പറവൂര്‍, കുറ്റിപ്പുഴ, ഉദയംപേരൂര്‍, ഇരുമ്പനം-അമ്പലമുകള്‍, പാലാരിവട്ടം, തിരുമുടിക്കുന്ന്, മൂക്കന്നൂര്‍, മേലൂര്‍, ആലുവ, ഇടപ്പള്ളി, തലയോലപ്പറമ്പ്, താന്നിപ്പുഴ, ആലങ്ങാട്, വള്ളുവള്ളി, കുറുമശ്ശേരി പള്ളികളില്‍ സേവനം ചെയ്തു. സി.എം.എല്‍, ഡി.സി.എം.എസ്, സേക്രഡ് മ്യൂസിക്, തിരുബാലസഖ്യം, പൊന്തിഫിക്കല്‍ അസോസിയേഷനുകള്‍ എന്നിവയുടെ ഡയറക്ടറായിരുന്നു. 2011 മുതല്‍ തൃക്കാക്കര വിജോഭവനിലായിരുന്നു താമസം. ഞാറക്കല്‍ ശങ്കുരിക്കല്‍ പരേതരായ ജോസഫും ത്രേസ്യാമ്മയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: പോള്‍, റീത്ത, സിസ്റ്റര്‍ ആനി ജോസ് എസ്.എ.ബി.എസ്, ലൂസി, പരേതരായ ജേക്കബ്, മാത്യു, മറിയാമ്മ, സിസ്റ്റര്‍ അസീസി എസ്.എ.ബി.എസ്.
മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മുതല്‍ ഞാറക്കലിലെ വസതിയിലും 11.15 മുതല്‍ പള്ളിയിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഞാറക്കല്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.