കേച്ചേരി: സ്വകാര്യ ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പെരുമ്പിലാവ് കരിക്കാട് പൊറവൂർ സ്വദേശി മാങ്കടവിൽ വാസുവിെൻറ മകൻ ദിലീപ് കുമാർ (41) ആണ് മരിച്ചത്.
കുന്നംകുളം -തൃശൂർ റോഡിൽ കൈപ്പറമ്പ് പുറ്റേക്കര സ്കൂളിന് സമീപത്ത് രാവിലെ 8.15 ഓടെയായിരുന്നു അപകടം. മുമ്പിൽ പോയിരുന്ന ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന ലോറിയെ കണ്ട് ബൈക്ക് വെട്ടിച്ചതോടെ നിയന്ത്രണം വിട്ട് ബസിൽ തട്ടി തെറിച്ചു വീഴുകയായിരുന്നു.
പുഴയ്ക്കൽ ടയോട്ട ഷോറൂമിലെ ജീവനക്കാരനാണ്. മാതാവ്: രാധ. ഭാര്യ: ഗ്രീഷ്മ. മക്കൾ: ധ്യാൻ കൃഷ്ണ, ധരു കൃഷ്ണ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ചെറുതുരുത്തി പുണ്യതീരത്ത്.