കൊടുങ്ങല്ലൂർ: കവി തയ്യപ്പറമ്പിൽ ഗോപാലൻകുട്ടി മേനോൻ (87) നിര്യാതനായി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാെൻറ സമകാലികനായ പ്രശസ്ത കവി കാത്തുളി അച്യുതമേനോെൻറ മകളുടെ മകനും റിട്ട. അധ്യാപകനുമാണ്. വിവേകാനന്ദ വിജയം മഹാകാവ്യം, ഭംഗനേത്ര വിലാപം, കവി പക്വമാല ഉൾപ്പെടെ ഇരുപേതാളം കൃതികൾ രചിച്ചിട്ടുണ്ട്. ഭർതൃഹരിയുടെ നീതിശതകം സംസ്കൃത കാവ്യം മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ആയിരക്കണക്കിനു മുക്തകങ്ങളും ശ്ലോകങ്ങളുമെഴുതി. അക്ഷരശ്ലോക പ്രതിഭയുമായിരുന്നു. കൊടുങ്ങല്ലൂർ താലപ്പൊലിക്ക് അക്ഷര ശ്ലോക സദസ്സ് അവതരിപ്പിക്കുന്ന കാത്തുള്ളിൽ അച്യുതമേനോൻ സ്മാരക അക്ഷരശ്ലോക സമിതിയുടെ പ്രസിഡൻറായിരുന്നു. കവന കൗതുകം മാസികയുടെ പത്രാധിപസ്ഥാനം വഹിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2010ൽ കാവ്യമണ്ഡലം കവികുല ഗുരു പട്ടം നൽകി ആദരിച്ചു. ഗോപാലൻകുട്ടി മേനോനെക്കുറിച്ച് ബക്കർ മേത്തല രചനയും സംവിധാനവും നിർവഹിച്ച ‘നാരായം കൊണ്ടെഴുതിയ കവിതകൾ’എന്ന ഒരു ഡോക്യുമെൻററി പുറത്തിറങ്ങിയിട്ടുണ്ട്. ഭാര്യ: പരേതയായ പാലാരിൽ തങ്കം. മക്കൾ: രാധാകൃഷ്ണൻ (റിട്ട. എസ്.പി.) നാരായണൻകുട്ടി, രമേഷ്, രമണി, രമ. മരുമക്കൾ: കൽപന, ജയലക്ഷ്മി, ശ്രീലത, ജയപ്രകാശ്, ബാലഗോപാൽ. തൃശൂർ മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. സംസ്കാരം കോവിഡ് പ്രോട്ടോകോൾ പ്രകാരം നടന്നു.