ചേലക്കര: ചീപ്പാറ യൂസുഫ് (80) കോവിഡ് ബാധിച്ച് മരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളുണ്ടായിരുന്നു. ഖബറടക്കം നടത്തി. ഭാര്യ: മൈമൂന. മക്കൾ: ഹസൻ, സുധീർ, പരേതനായ കബീർ. മരുമക്കൾ: റംലത്ത്, ജമീല, ഷംല. ചെറുതുരുത്തി: ദേശമംഗലം തലശ്ശേരിയിൽ ശൗര്യംപറമ്പിൽ കുഞ്ഞുവീരാൻ ഹാജി (85) കോവിഡ് ബാധിച്ച് മരിച്ചു. രണ്ടാഴ്ചയായി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാല് ദിവസം മുമ്പ് വീട്ടിൽ തിരിച്ചെത്തിയ ശേഷമാണ് മരിച്ചത്. ദേശമംഗലം പഞ്ചായത്തിൽ മൂന്നാമത്തെ കോവിഡ് മരണമാണിത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തലശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യമാർ: പരേതയായ സഫീസ, റുഖിയ. മക്കൾ: ഫാത്തിമ, ശരീഫ, സുലൈഖ, അബ്ദുൽ ഖാദർ, മൈമൂന, അബ്ദുൽ ഹമീദ്.