വടക്കേക്കാട്: കല്ലൂർ ജുമാമസ്ജിദിന് തെക്ക് ഇടിക്കലത്ത് പറമ്പിൽ ഐ.പി. അബ്ദുറസാഖ് (73) നിര്യാതനായി. വടക്കേക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, കല്ലൂർ മഹല്ല് കമ്മിറ്റി ട്രഷറർ, ഐ.സി.എ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജിങ് കമ്മിറ്റി വൈസ് പ്രസിഡന്റ് പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ അബൂബക്കർ. മാതാവ്: ഫാത്തിമ. ഭാര്യ: റസിയ. മക്കൾ: റിയാസ് (ഖത്തർ), റാമിസ് (ദുബൈ), റഈസ് (അബൂദബി). മരുമക്കൾ: ജിസ്നി, സൽവ, ഫസ്ന.