വടക്കഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകനായ കണക്കൻതുരുത്തി വട്ടക്കുന്നേൽ അഗസ്റ്റിൻ (കൊച്ചേട്ടൻ -81) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. പെരിന്തൽമണ്ണ മാലാപറമ്പ് പുതുപറമ്പിൽ കുടുംബാംഗം. മക്കൾ: സെലിൻ (യു.കെ), ട്രീസ, ലാലി, ലീന (യു.കെ), സീന (അധ്യാപിക, സെന്റ് സേവ്യേഴ്സ് സ്കൂൾ മംഗലംഡാം). മരുമക്കൾ: തോമസ് കുട്ടി അത്തിപറമ്പിൽ, ആലപ്പുഴ (യു.കെ), സെബാസ്റ്റ്യൻ അതിരകുളങ്ങര, പാണ്ടിക്കാട്, തോമസ് വള്ളോംകോട്ട് പീച്ചി, ബെജു പന്തലാനിക്കൽ പൊൻകണ്ടം, മംഗലംഡാം, സജി മഠത്തിനാൽ, ചിറ്റടി. സഹോദരങ്ങൾ: പാപ്പച്ചൻ (ജോസഫ്), പരേതനായ വർക്കി, സിസ്റ്റർ ഡൊമിറ്റില, ഉർസുലെൻ കോൺവെന്റ്, കോഴിക്കോട്, ഫാ. മാത്യു വട്ടകുന്നേൽ (ജബൽപുർ), മേരികുട്ടി ജോസ് നീലിയറ പാല. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് രാജഗിരി തിരുഹൃദയ പള്ളി സെമിത്തേരിയിൽ.