മുതലമട: മല്ലൻകുളമ്പ് വേലമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: എൻ. സേതു (വൈസ് പ്രസിഡൻറ്, മുതലമട സർവിസ് സഹകരണ ബാങ്ക്, കോൺഗ്രസ് മുതലമട മണ്ഡലം മുൻ പ്രസിഡൻറ്), രവികുമാർ (വിമുക്ത ഭടൻ, റിട്ട. മൃഗസംരക്ഷണ വകുപ്പ്), പരേതനായ ഗിരീഷ് കുമാർ, ചന്ദ്രിക, പ്രീത. മരുമക്കൾ: റാണി, രമാദേവി (അധ്യാപിക, ശ്രീനാരായണ സ്കൂൾ, കൊല്ലങ്കോട്), സുമതി, കലാധരൻ, ബാബു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പട്ടഞ്ചേരി മോക്ഷകവാടം വാതക ശ്മശാനത്തിൽ.