ആലത്തൂർ: ക്രസന്റ് മെഡിക്കൽ സെന്റർ ഡയറക്ടറും ക്രസന്റ് കോളജ് ഓഫ് നഴ്സിങ്ങ് അഡ്മിനിസ്ട്രേറ്ററുമായ ആലത്തൂർ ടൗൺ ടി.ടി.സി ലൈനിൽ എ. മൊയ്തുപ്പ (73) നിര്യാതനായി.ഖത്തറിലെ ആലത്തൂർ മുസ്ലിം ജമാഅത്ത് സംഘടനയുടെ മുൻ പ്രസിഡന്റ്, ഇശാഅത്തുൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി അംഗം, സകാത്ത് കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പിതാവ്: പരേതനായ അബ്ദുൽ ഖാദർ. മാതാവ്: പരേതയായ റഹീമ ഉമ്മ. ഭാര്യ: സൈഫുന്നീസ. മക്കൾ: കമറുന്നീസ (ഖത്തർ) ഡോ. സാദിയ (ആയുർവേദ ഡോക്ടർ വണ്ടൂർ) അനസ്, അമീൻ, (ഇരുവരും ഖത്തർ), ഷിഫ (ദുബൈ). മരുമക്കൾ: അഡ്വ. ഷാജുദ്ദീൻ (ഖത്തർ), റിയാസ് (വണ്ടൂർ), സനില, അസ്ന (ഇരുവരും ഖത്തർ), അമീൻ (ദുബൈ). സഹോദരങ്ങൾ: എ. മുഹമ്മദലി (ജമാഅത്തെ ഇസ്ലാമി മുൻ സംസ്ഥാന സെക്രട്ടറി), സിദ്ദിഖ് (ഖത്തർ), അബ്ദുൽ റഹ്മാൻ(കാത്തലിക് സിറിയൻ ബാങ്ക് റിട്ട. ബ്രാഞ്ച് മാനേജർ), ഉസ്മാൻ(ക്രസന്റ് ആശുപത്രി എം.ഡി, ഇശാഅത്തുൽ ഇസ്ലാം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ), ഉമ്മർ (ഖത്തർ), ഹുസൈൻ (അബൂദബി), ഡോ. കബീർ (ദുബൈ), ബീഫാത്തിമ (ആലത്തൂർ), സഫിയ (കല്ലൂർ), ഖദീജ (എടത്തനാട്ടുകര), ലൈല (ഉളിയിൽ തലശ്ശേരി). ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.