ഒലവക്കോട്: മലബാർ ഹോസ്പിറ്റലിന് മുൻവശത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. കൽപാത്തി സുന്ദരൻ കോളനി കുന്നുപാളയം സ്വദേശി സാറ ഉമ്മയാണ് (84) മരിച്ചത്.
ഒലവക്കോടുള്ള ബന്ധുവീട്ടിലേക്ക് വിരുന്നുപോയ സാറ ഉമ്മ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു.
തെറിച്ചുവീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ പാലക്കാട് ജില്ല ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും വൈകീട്ട് അഞ്ചോടെ മരിച്ചു.
ഭർത്താവ്: പരേതനായ ഉമ്മർ. മക്കൾ: അലി മുത്തു, അഷറഫ്, കബീർ, റഹ്മത്ത്, ശൗലിയത്ത്. മരുമക്കൾ: ജമീല. ബീർജാൻ, സുബൈദ, ശാന്ത് മുഹമ്മദ്, ഫാറൂഖ്.