ചെർപ്പുളശ്ശേരി: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ മുൻ ഗണിതശാസ്ത്ര വിഭാഗം മേധാവി ചെർപ്പുളശ്ശേരി നെല്ലായ എഴുവന്തല പാറയിൽ പ്രഫ. കുഞ്ഞയമ്മു (78) നിര്യാതനായി. ചെർപ്പുളശ്ശേരി മലബാർ പോളിടെക്നിക് കോളജിലും വേങ്ങൂർ എം.ഇ.എ എൻജിനീയറിങ് കോളജ് സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വകുപ്പ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുലൈഖ ബീവി. മക്കൾ: ഷീജ (ഹെഡ്മിസ്ട്രസ്, പുളിക്കൽ എ.എം.എം ഹൈസ്കൂൾ), അസ്മ (അധ്യാപിക, പി.ടി.എം.എച്ച്.എസ്.എസ്, തൃക്കടീരി), നാഫില (അധ്യാപിക, എ.എം.യു.പി.എസ്, വെട്ടത്തൂർ). മരുമക്കൾ: അബ്ദുൽ കബീർ പുളിക്കൽ (റിട്ട. അധ്യാപകൻ), ഷംസുദ്ദീൻ കുന്നക്കാവ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, ആലിപ്പറമ്പ്), അസ്ലം വെട്ടത്തൂർ (അധ്യാപകൻ, കല്ലടി എച്ച്.എസ്.എസ് മണ്ണാർക്കാട്). സഹോദരങ്ങൾ: മുഹമ്മദലി (റിട്ട. അധ്യാപകൻ), ഡോ. ഉമ്മർ (കെ.എം.സി.ടി മെഡിക്കൽ കോളജ് മുക്കം), ഉസ്മാൻ (എൻജിനീയർ, ദമ്മാം), സാറ, നബീസ, ഹലീമ, സുലൈഖ, പരേതരായ സൈതാലി ( കടമ്പഴിപ്പുറം), അബൂബക്കർ (ഒറ്റപ്പാലം), ബീക്കുട്ടി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് എഴുവന്തല കിഴക്കുംപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.