ആലത്തൂർ: വാവള്ളിയാപുരം പുഴക്കൽ പള്ളി ജങ്ഷനിൽ പരേതനായ പി.എച്ച്. സിദ്ദീഖിന്റെ മകൻ യൂനുസ് (53) സൗദി അറേബ്യയിൽ നിര്യാതനായി.
30 വർഷമായി സൗദിയിൽ വാച്ച് റിപ്പയറിങ് ജോലി ചെയ്തുവരുകയായിരുന്നു. ഒടുവിൽ നാട്ടിൽ വന്നുപോയിട്ട് ഒന്നര വർഷമായി.
മാതാവ്: ആമിന ഉമ്മ. ഭാര്യ: സബീറ (ജമാഅത്തെ ഇസ്ലാമി കഴനി ചുങ്കം വനിത ഹൽഖ പ്രവർത്തക). മക്കൾ: അമീൻ, റിയ ഫാത്തിമ, ഹിബ ഫാത്തിമ. സഹോദരങ്ങൾ: റംലത്ത്, റുഖിയ്യ, ഷരീഫ്, സലീം, മുഹമ്മദ് ഹനീഫ, ജബ്ബാർ, ജലീൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.