പറളി: പള്ളിയിൽനിന്ന് പ്രഭാത നമസ്കാരം കഴിഞ്ഞിറങ്ങി വീട്ടിലേക്ക് നടന്നുപോകുന്നയാൾ പാൽ വിതരണ വണ്ടിയിടിച്ച് മരിച്ചു. പറളി ചെക്ക്പോസ്റ്റ് കുന്നത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ഉമ്മർ (64) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 5.30ന് പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയിൽ പറളി സബ് രജിസ്ട്രാർ ഓഫിസ് പരിസരത്താണ് അപകടമുണ്ടായത്. പറളി മുജാഹിദീൻ മസ്ജിദിൽനിന്ന് പ്രഭാത നമസ്കാരം കഴിഞ്ഞിറങ്ങിയതാണ്. പരിക്കേറ്റ ഉമ്മറിനെ ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മാതാവ്: ബീഫാത്തിമ്മ. ഭാര്യ: വഹീദ. മക്കളില്ല. സഹോദരങ്ങൾ: കെ.എം. അബ്ദുൽ സത്താർ (പറളി ബ്ലോക്ക് കോൺഗ്രസ് മുൻ പ്രസിഡന്റ്), അബ്ദുൽ സലീം, സുഹറ, റുഖിയ, സൽമത്ത് ബീവി.
പോസ്റ്റുമോർട്ടത്തിന് ശേഷം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് പറളി മസ്ജിദുൽ മുജാഹിദ്ദീൻ ഖബർസ്ഥാനിൽ ഖബറടക്കും.