പട്ടാമ്പി: നടുവട്ടം ഒന്നാന്തിപ്പടി എ.കെ. അബൂബക്കർ മുസ്ലിയാർ (പോക്കർ ഹാജി -85) നിര്യാതനായി. ചെറുകര, ചെറുമുക്ക്, ഷൊര്‍ണൂര്‍, പന്നിത്തടം, ഏലംകുളം, കോക്കൂർ, ഓണമ്പിള്ളി, കാരക്കാട്, കറുകപുത്തൂർ എന്നീ മഹല്ലുകളിൽ ഖത്തീബും മുദരിസുമായിരുന്നു. നിരവധി മഹല്ലുകളിൽ ആത്മീയ മജ്ലിസുകൾക്ക് നേതൃത്വം നൽകിയിരുന്നു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (എ.പി വിഭാഗം) പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാരുടെ സഹപാഠിയായിരുന്നു. പരേതരായ ഒ.കെ. സൈനുദ്ദീൻ മുസ്ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ, ഇല്ലിക്കോട് ഉസ്താദ്, ചാപ്പനങ്ങാടി ബാപ്പു മുസ്ലിയാര്, ഹിബത്തുല്ല ബുഖാറയിൽ തങ്ങൾ ചാവക്കാട് എന്നിവര്‍ പ്രധാന ഗുരുനാഥന്മാരാണ്.
ഭാര്യ: മറിയ ഹജ്ജുമ്മ. മക്കൾ: മൈമൂന, സക്കീർ, സഫിയ, സുമയ്യ, ഷബീബ, ഷമീല, മുഹമ്മദ് സാലിഹ്. മരുമക്കൾ: അബ്ദുറഹ്മാൻ മുസ്ലിയാർ വഴിപ്പാറ, ഷംസുദ്ദീൻ മുസ്ലിയാർ കൈപ്പുറം, മുഹമ്മദ് അഷ്റഫ് ഒന്നാന്തിപ്പടി, അബൂബക്കർ പപ്പടപ്പടി, മൊയ്തീൻ കൊണ്ടൂർക്കര, ഉബൈദ് മിസ്ബാഹി മൂർക്കനാട്, ഉമ്മുൽ ഖൈർ കൊടുമുടി.